---
title: "തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ"
english_title: "Minor Tremor Felt in Thrissur Peechi, Loud Rumble Heard by Locals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373602/thrissur-peechi-minor-earthquake-tremor-july-2026`"
published_at: "2026-07-21T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eb5ed216be_1000184821.jpg"
keywords: ["Thrissur", "Peechi", "Earthquake", "Tremor"]
---

# തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

> **Lead Summary:** **തൃശൂർ**: തൃശൂർ പീച്ചിയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു.

## Article Content

**തൃശൂർ**: തൃശൂർ പീച്ചിയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു.

പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.05നായിരുന്നു സംഭവം.

ഒരു വലിയ മുഴക്കത്തോടൊപ്പം നിലം പ്രകമ്പനം കൊണ്ടതായി നാട്ടുകാർ അറിയിച്ചു. വീടുകൾ ചെറുതായി കുലുങ്ങിയതായും ചിലർ പറഞ്ഞു.

ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് പരിഭ്രാന്തി പരന്നെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്.

റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ തീവ്രത സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാലാവസ്ഥാ വകുപ്പും ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും സംഭവം പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373602/thrissur-peechi-minor-earthquake-tremor-july-2026`)